പള്ളിക്കൽ: കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സംസ്കാരിക കേന്ദ്രം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രി പള്ളിക്കലുമായി ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആയുർവേദത്തിന്റെ സാദ്ധ്യതകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചത്. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതക്കൽ അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ അനുപ.ജി മുഖ്യ പ്രഭാഷണം നടത്തി. ബിനു വെള്ളച്ചിറ,ജയകുമാർ പി, ഷാനു ആർ.അമ്പാരി, ബിജു.വി, ബൈജു.എസ്, വിശ്വ മോഹനൻ കെ, പ്രതീഷ് കെ.സി, രാജി ജെ, ചിന്നു വിജയൻ,കാസിം റാവുത്തർ, അഭിലാഷ് കുമാർ,എസ്.സജിൻ അഭിരാം ജി കെ എന്നിവർ സംസാരിച്ചു.