vhhg
സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണവും

അടൂർ : ലയൺസ് ക്ലബ് ഓഫ് അടൂർ സെൻട്രലും പ്രത്യാശാ റെസിഡൻസ് അസോസയേഷനും സംയുകതമായി അടൂർ പ്രേത്യാശാ നഗറിൽ നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണവും നടത്തി.ക്യാമ്പ് അസോസയേഷൻ പ്രസിഡന്റ് ജോൺ പി. ജോർജിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഒഫ് അടൂർ സെൻട്രൽ പ്രസിഡന്റ് ലയൺ കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയ‌ർമാൻ മഹേഷ്‌കുമാർ , മുനിസിപ്പൽ കൗൺസിലർ രജനി രമേശ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ഉത്തമൻ, ലയൺസ് ഐ പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീജിത്, അമിത ഐ.കെയർ ഡോക്ടർ ദേവി എന്നിവർ സംസാരിച്ചു.