കോന്നി : കരിയാട്ടത്തിന്റെ ഭാഗമായി പെറ്റ് ഷോയും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. രാജ്യത്തിനകത്തും ,പുറത്തുമുള്ള നിരവധി പക്ഷികളേയും, മൃഗങ്ങളേയും ഷോയുടെ ഭാഗമായി കോന്നിയിലെത്തിക്കും. കോന്നിക്കാർക്ക് അരുമകളെ ആവോളം താലോലിക്കാൻ അവസരമുണ്ടാകും. അപൂർവയിനം വലിപ്പമുള്ള ഓന്തായ ഇഗ്വന, വളരെ ഇണക്കമുള്ള ചെറു പാമ്പായ ആഫ്രിക്കൻ പെയിത്തൻ തുടങ്ങിയവ കാണികളെ ഏറെ ആകർഷിക്കുമെന്നുറപ്പാണ്. അപൂർവ ഇനം പക്ഷികൾ, അലങ്കാര കോഴികൾ, പേർഷ്യൻ ക്യാ​റ്റ്, വിവിധ ഇനം നായകൾ, സൺ കൊന്യൂർ, എഡ് ജോഗ് തുടങ്ങി നിരവധി ഇനങ്ങളാണ് ഷോയുടെ ഭാഗമാകുന്നത്.