ഇലന്തൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് ഇലന്തൂർ ജംഷനിൽ സ്വീകരണം നൽകി. കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീ ദേവി.റ്റി.റ്റി. അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ പി.മോഹൻ രാജ് മുഖ്യപ്രഭാഷണം നടത്തി. ജവഹർ ബാലമഞ്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഞ്ജൂ എസ്.തുണ്ടിയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.മുകുന്ദൻ , കെ.ജി.റെജി , രജനി പ്രദീപ് എന്നിവർ പ്രസംഗിച്ചു.