കോന്നി: എസ്.എൻ.ഡി.പിയോഗം 3366-ാം ചെങ്ങറ ശാഖയിലെ ശ്രീനാരായണ ജയന്തി ആഘോഷം സെപ്റ്റംബർ 7ന് നടക്കും. രാവിലെ 6.30ന് നട തുറക്കൽ, 10.30ന് പ്രാർത്ഥന, 11.30 ന് ഗുരു പുഷ്പാഞ്ജലി, ഉച്ചയ്ക്ക് 2ന് ജയന്തി ഘോഷയാത്ര പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിന് സമീപത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കുരിശുംമൂട് ജംഗ്ഷൻ, നാടുകാണി, ഈസ്റ്റ് മുക്ക്, കിഴക്കുപുറം കോളേജ് വഴി ശാഖാ അങ്കണത്തിൽ സമാപിക്കും. സമ്മേളനം യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.എൻ കമലാസനൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജോയിസ് ഏബ്രഹാം, യൂണിയൻ കൗൺസിൽ അംഗം പി.കെ പ്രസന്നകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സി.കെ വിദ്യാധരൻ, ശാഖാ സെക്രട്ടറി സി.കെ.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്.എസ് ദിവ്യ എന്നിവർ സംസാരിക്കും. വൈകിട്ട് 6.30ന് ദീപാരാധന.