കോന്നി: ജില്ലയുടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ണ വി​പ​ണി​ക​ൾ സജീവമായി. കോന്നി ടൗണിൽ ഓണവിപണികൾ സജീവമായതോടെ ഗതാഗതക്കുരുക്കും പതിവായി.ആളുകൾ കു​ടും​ബ​​ത്തോ​ടെ വി​പ​ണിക​ളി​ൽ എ​ത്തി​തു​ട​ങ്ങി. വ​സ്ത്ര​ശാ​ല​ക​ൾ, ചെ​രി​പ്പു ക​ട​ക​ൾ, ഫാ​ൻ​സി ഷോ​പ്പു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പ​ല​വ്യ​ഞ്ജ​നം-​പ​ച്ച​ക്ക​റി ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓണത്തിന് മുന്നോടിയായുള്ള വലിയ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും വി​റ്റ​ഴി​ക്ക​ൽ മേ​ള​യു​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ജീ​വ​മാ​ണ്. സ​ർ​ക്കാ​ർ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു പി​ന്നാ​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, കു​ടും​ബ​ശ്രീ യൂ​ണിറ്റു​ക​ൾ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രും ഓ​ണ വി​പ​ണി​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. ഓണാ​ഘോ​ഷ​ത്തി​ന് പു​തു​മ​യേ​കാ​ൻ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മറ്റു ടൗ​ണു​ക​ളി​ലും, പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ണ വി​പ​ണി​ക​ളി​ൽ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും വി​റ്റ​ഴി​ക്ക​ൽ മേ​ള​യു​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ജീ​വ​മാ​ണ്. സ​ർ​ക്കാ​ർ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു പി​ന്നാ​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രും രം​ഗ​ത്തു​ണ്ട്. ഓ​ണ സ​ദ്യ, പാ​യ​സ​മേ​ള, ഓ​ണ​ക്കി​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ വി​പ​ണ​ന മേ​ള​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​മു​ഖ കാ​റ്റ​റിംഗ് സ​ർ​വീ​സു​ക​ളും, ഹോ​ട്ട​ലു​ക​ളും ഓ​ണ സ​ദ്യ​ക​ൾ ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ക്ല​ബു​ക​ൾ, നാ​ട്ടു കൂ​ട്ടാ​യ്മ​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു. വ​ഴി​യോ​ര​ങ്ങ​ളും ഓ​ണ വി​പ​ണി​യു​മാ​യി സ​ജീ​വ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രെ ല​ക്ഷ്യം വ​ച്ച് താത്കാ​ലി​ക വ​സ്ത്ര വി​പ​ണി​യും വ​ഴി​യോ​ര​ങ്ങ​ൾ കൈയ​ട​ക്കി​യി​ട്ടു​ണ്ട്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പ​ണ​ന​വും സജീവമായി.