തിരുവല്ല : വൈ.എം.സി.എ ദേശീയ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഗോള സമാധാനവും വൈ.എം. സി എ സംഗമവും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ദേശീയ ഇന്റർ റിലീജിയസ് കമ്മിറ്റി ചെയർമാൻ ഫാ.ദാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് ഈസ്റ്റേൺ സഭാ പരമാദ്ധ്യക്ഷൻ മാർ ശാമുവേൽ തെയോഫിലോസ് മെത്രാപ്പൊലീത്ത അനുഗ്രഹ സന്ദേശം നല്കി. ദേശീയ ട്രഷറാർ റെജി ജോർജ് മുഖ്യാഥിതി ആയിരുന്നു. കേരള റീജൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി. തോമസ് , പഞ്ചായത്ത് പ്രസിഡൻ്റ് അനുരാധ സുരേഷ് ,കൺവീനർ ജോ ഇലത്തിമൂട്ടിൻ , ഫാ.വി.എ ഏബ്രഹാം ഇളയശേരി, വർഗീസ് ടി മങ്ങാട്, സുനിൽ മറ്റത്ത് ചെങ്ങന്നൂർ സബ് റീജൻ ചെയർമാൻ ജോസഫ് ജോൺ, അലക്സാണ്ടർ കാരക്കാട്, റീജണൽ യൂത്ത് വർക്ക് സെക്രട്ടറി അജുൻ ഈപ്പൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. യൂറോപ്പിലെ വലിയ പർവ്വതമായ മൗണ്ട് എൽബറസ് കീഴടക്കിയ വനിത അഡ്വ.സീന സാറ മജ്നു വിനെ ആദരിച്ചു.