ambed

പത്തനംതിട്ട : അയ്യൻകാളിയുടെ 162-ാം ജന്മവാർഷികദിനാഘോഷം 28ന്​ ഡി.എച്ച്.ആർ.എം കേരളയുടെ ആഭിമുഖ്യത്തിൽ വരമൊഴി ഉൽസവമായി ആഘോഷിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 7.30ന് കൊടുമൺ ഇടത്തിട്ട മംഗലംകുന്ന് ബുദ്ധ പഗോഡയിൽ വന്ദേജി ധർമ്മ മിത്രയുടെ കാർമ്മികത്വത്തിൽ ബൗദ്ധാചാര പ്രകാരം കുരുന്നുകൾ അദ്യക്ഷരം കുറിക്കും. പഠനസഹായപദ്ധതിയുടെ വിതരണോദ്ഘാടനം ഡി.എസ്.എസ് കേരള ചെയർപേഴ്‌സൺ രേഷ്‌മ കരിവേടകം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സംസ്‌ഥാന ചെയർപേഴ്സൺ അശ്വതിബാബു, സംസ്‌ഥാന സെക്രട്ടറി​ ബൈജു പത്തനാപുരം , സെൻട്രൽ സെക്രട്ടറിയേറ്റ് അംഗം ഷണ്മുഖൻ പറവൂർ, സംസ്‌ഥാന കമ്മിറ്റിയംഗം ശിവകാമി പത്തനംതിട്ട എന്നിവർ പങ്കെടുത്തു.