കോന്നി : കരിയാട്ടത്തിന്റെ വിജയത്തിനായി പഞ്ചായത്ത് തല സംഘാടക സമിതികൾ രൂപീകരിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലാണ് സംഘാടക സമിതി രൂപീകരിച്ചത്. സീതത്തോട് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷും,മറ്റ് പഞ്ചായത്തുകളിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുമാണ് യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. കരിയാട്ടവും അനുബന്ധ പരിപാടികളും വൻ വിജയമാക്കാൻ സംഘാടക സമിതി യോഗങ്ങൾ തീരുമാനിച്ചു.വാർഡ് തലത്തിൽ സംഘാടക സമിതികൾ രൂപീകരിക്കാനും തീരുമാനമായി. പഞ്ചായത്ത്തല സംഘാടക സമിതി ഭാരവാഹികളായി മൈലപ്ര : രജനി ജോസഫ് (ചെയർപേഴ്സൺ), കെ.കെ.ദിലീന (കൺവീനർ). മലയാലപ്പുഴ : പ്രീജ പി.നായർ (ചെയർപേഴ്സൺ), സി.ജി.സുരേഷ് കുമാർ (കൺവീനർ). കോന്നി : ആനി സാബു (ചെയർപേഴ്സൺ) , ദീപു (കൺവീനർ ). ഏനാദിമംഗലം : സാം വാഴോട് (ചെയർമാൻ) , രാജഗോപാലൻ നായർ (കൺവീനർ). കലഞ്ഞൂർ : ടി.വി. പുഷ്പവല്ലി (ചെയർ പേഴ്സൻ ), സുരേഷ്‌ ബാബു (കൺവീനർ) അരുവാപ്പുലം : രേഷ്മ മറിയം റോയ്- (ചെയർപേഴ്സൺ ), മണിയമ്മ രാമചന്ദ്രൻ (കൺവീനർ). സീതത്തോട് : പി.ആർ. പ്രമോദ് (ചെയർമാൻ), ജോബി .ടി .ഈശോ (കൺവീനർ).. പ്രമാടം : എൻ.നവനിത് (ചെയർമാൻ), പ്രിയദർശിനി (കൺവീനർ) വള്ളിക്കോട് : ആർ.മോഹനൻ നായർ (ചെയർമാൻ), എം.വി ജോസ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.