26-mohan-babu
കോഴഞ്ചേരി യൂണിയനിലെ വടക്കൻ മേഖലയിലെ 7 ശാഖകളിലെ ശാഖാ, വനിതാ, യൂത്ത്മൂവ്‌മെന്റ് ശാഖാഭാരവാഹികളുടെ സംയുക്ത ആലോചനാ യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉത്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനും തിരുവല്ല യൂണിയനും ചേർന്ന് സംയുക്തമായി സെപ്റ്റംബർ 17ന് രാവിലെ കുമ്പനാട് ലോയൽ കൺവൺഷൻ സെന്ററിൽസംഘടിപ്പിക്കുന്ന നേതൃത്വ സംഗമത്തിന്റ സംഘാടക വിജയത്തിനായി കോഴഞ്ചേരി യൂണിയനിലെ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായി. കോഴഞ്ചേരി യൂണിയനിലെ വടക്കൻ മേഖലയിലെ 7 ശാഖകളിലെ ശാഖാ, വനിതാ, യൂത്ത്മൂവ്‌മെന്റ് ശാഖാഭാരവാഹികളുടെ സംയുക്ത ആലോചനാ യോഗം യൂണിയനിലെ 99-ാം തടിയൂർ തെള്ളിയൂർ ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമൂട്ടിൽ അദ്ധ്യക്ഷനായിരുന്നു.
യൂണിയൻ കൗൺസിലർ സിനു എസ്.പണിക്കർ നേതൃസംഗമ സംഘാടന കാര്യങ്ങൾ വിശദീകരണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ്, സുധീർ, യൂണിയൻ കമ്മിറ്റിയംഗം ഭാസ്‌ക്കരൻ, വനിതാ സംഘം യൂണിയൻ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം ഓമന സുരേഷ് എന്നിവർ സംസാരിച്ചു. തടിയൂർ മാതൃശാഖാ പ്രസിഡന്റ് എൻ.ജെ.ബിജു സ്വാഗതവും,​ ശാഖാ സെക്രട്ടറി രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.