മലയാലപ്പുഴ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയുടെ മലയാലപ്പുഴ മണ്ഡലത്തിലെ സ്വീകരണം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ജോർജ് അദ്ധ്യക്ഷയായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലാലി ജോൺ, സുധാനായർ, ആശാ തങ്കപ്പൻ, എലിസബത്ത് അബു, എ.ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം, എം.വി.ഫിലിപ്പ്, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, ആർ.ദേവകുമാർ, ദിലീപ് കുമാർ പൊതീപ്പാട്, അനിലാദേവി തുടങ്ങിയവർ പ്രസംഗിച്ചു.