26-poothottam
വിളവെടുപ്പ് ഉദ്ഘാടനം ഉഷാ രാജൻ, രാജ്ഭവനം എന്ന കർഷകയുടെ പൂ തോട്ടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു

പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കിയ പൂക്കൾ നിറയും ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു. 34 കർഷകർ 6 ഹെക്ടർ സ്ഥലത്താണ് ബന്ദിപ്പൂ കൃഷി നടത്തിയത് ഓണത്തിന് പഞ്ചായത്തിൽ ആവശ്യമായ പൂ ലഭ്യമാക്കി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വർഷം വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ്. തുടർച്ചയായ കനത്ത മഴ മൂലംഈ വർഷം പൂ ലഭ്യത കുറഞ്ഞിട്ടുണ്ട്. വിളവെടുപ്പ് ഉദ്ഘാടനം ഉഷാ രാജൻ, രാജ്ഭവനം എന്ന കർഷകയുടെ പൂ തോട്ടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിർവഹിച്ചു വൈസ് പ്രസിഡന്റ് റാഹേൽ, അംഗങ്ങളായ പ്രിയാ ജ്യോതികുമാർ , ശ്രീവിദ്യ, ആസിസ്റ്റന്റ് കൃഷി ഓഫീസർ സന്തോഷ്, കൃഷി അസിസ്റ്റന്റ് റീന കർഷകർ എന്നിവർ പങ്കെടുത്തു.