shakha
എസ്.എൻ.ഡി.പി.യോഗം കീഴ് വായ്പൂര് 101-ാം ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവിചാര ജ്ഞാനയജ്ഞത്തിന് കീഴ് വായ്പൂര് 101-ാം ശാഖ വേദിയായി. തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ സി.എൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശം നൽകി. വനിതാസംഘം യുണിയൻ പ്രസിഡന്റ് സുമാ സജികുമാർ, ശാഖാ വൈസ് ചെയർമാൻ അനു പ്രഭാകരൻ, യൂത്ത്മൂവ്മെന്റ് വൈസ് ചെയർപേഴ്സൻ ആര്യമോൾ, ധീരജ് ദിവാകരൻ എന്നിവർ സംസാരിച്ചു. ശാഖാ കൺവീനർ മനീഷ് അക്കരക്കാട്ടിൽ സ്വാഗതവും, സൈബർസേനാ വൈസ് ചെയർമാൻ സനോജ് കളത്തിങ്കൽമുറി നന്ദിയും പറഞ്ഞു.