hospital-
അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമിച്ച പുതിയ കെട്ടിടം

നെല്ലിക്കമൺ: അങ്ങാടി കുടുംബാംരോഗ്യകേന്ദ്രത്തിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 30ന് ഉച്ചയ്ക്ക് ശേഷം 3ന് മന്ത്രി വീണാജോർജ് നിർവഹിക്കും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി , മുൻ എം.എൽ.എ രാജു ഏബ്രഹാം എന്നിവർ പങ്കെടുക്കും. നെല്ലിക്കമൺ ചാലു മാട്ട് സി.എം.വർഗീസ്, എൽസി വർഗീസ്, ജേക്കബ് സി. മാത്യു എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് രണ്ട് നിലകളിലായി ആശുപത്രി കെട്ടിടം നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി (ചെയർപേഴ്സൺ ), നിസാംകുട്ടി (കൺവീനർ), പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിച്ചു ഐക്കാട്ടു മണ്ണിൽ ( ഫിനാൻസ് ), ഷൈനി മാത്യൂസ് ( പ്രോഗ്രാം), എലനിയമ്മ ഷാജി ( റിസപ്ഷൻ ), ബി.സുരേഷ് ( ഫുഡ് ), പി.എസ് സതീഷ് കുമാർ ( പബ്ളിസിറ്റി) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം പ്രവർത്തിക്കുന്നു.