27-mohan-babu
സംയുക്ത യോഗം കോഴഞ്ചേരി യുണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന ശാഖാ ഭാരവാഹി നേതൃത്വ സംഗമത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കോഴഞ്ചേരി യൂണിയനിലെ വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന മേഖലാ സമ്മേളനങ്ങളുടെ ഭാഗമായി തെക്കൻ മേഖലയിലെ 6 ശാഖകളുടെ സംയുക്ത യോഗം കോഴഞ്ചേരി യുണിയനിലെ 339-ാം നമ്പർ ഇലന്തൂർ ശാഖാ ഒാഡിറ്റോറിയത്തിൽ നടന്നു.
കോഴഞ്ചേരി യുണിയൻ പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമുട്ടിൽ അദ്ധ്യക്ഷനായിരുന്നു . യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ, ഇലന്തൂർ ശാഖാ യൂണിയൻ കമ്മിറ്റിയംഗം രാജേന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു. ശാഖായോഗം പ്രസിഡന്റ് എൻ. എസ്. ബോസ് സ്വാഗതവും ശാഖാ സെക്രട്ടറി രമാദേവി നന്ദിയും പറഞ്ഞു. മേഖലയിൽ നിന്ന് സമ്മേളനത്തിൽ 350 പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനു തീരുമാനിച്ചു.