പന്തളം തെക്കേക്കര : 329 -ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജി. രജുകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. ഹരിലാൽ സ്വാഗതവും സെക്രട്ടറി ആർ. സതീഷ് നന്ദിയും പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. പി. വിദ്യാധരപണിക്കർ, സി പി എം തട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. പ്രഭ, ഡയറക്റ്റർ ബോർഡ് അംഗങ്ങൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു. സെപ്തംബർ 4 വരെ വിപണി പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും.