ചെങ്ങന്നൂർ : നഗരസഭയിൽ ഹരിത കർമ്മ സേന ഇന്നും നാളെയും ഇ മാലിന്യങ്ങൾ ശേഖരിക്കും. കേടായതും ഉപയോഗശൂന്യവുമായ വൈദ്യുതോപകരണങ്ങളാണ് ഹരിതകർമ്മസേന ശേഖരിക്കുന്നത്. ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, എമർജൻസി ലാമ്പ്, മൈക്രോവേവ് ഓവൻ, സെൽഫോൺ, ലാൻഡ് ഫോൺ, അയൺ ബോക്‌സ്, റേഡിയോ, ഇന്റക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, എ.സി, ഫാനുകൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഓരോ വാർഡിലും ഇതിനായി ഒരു നിശ്ചിത സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. സ്ഥലത്തെത്തിക്കുന്ന ഇ മാലിന്യങ്ങൾക്ക് തൂക്കത്തിന് അനുസൃതമായ വില കൊണ്ടുവരുന്ന ആളുകൾക്ക് ഹരിതകർമ്മസേനാംഗങ്ങൾ നൽകും. ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 1, 2, 3, 4, 24, 25, 26, 27 വാർഡുകളിലേയും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ 5 മുതൽ 10 വരെയുള്ള വാർഡുകളിലേയും ശേഖരിക്കും. നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 11 മുതൽ 16 വരെയുള്ള വാർഡുകളിലേയും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ 17 മുതൽ 23 വരെയുളള വാർഡുകളിലേയും ഇമാലിന്യങ്ങൾ ഹകിതകർമ്മസേന ശേഖരിക്കും. വാർഡ് കൗൺസിലറുമായി ബന്ധപ്പെട്ട് ഓരോ വാർഡുകളിലേയും നിർദ്ദിഷ്ട സ്ഥലങ്ങളിൽ പരമാവധി ഇമാലിന്യങ്ങൾ എത്തിക്കുന്നതിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി ടി.വി.പ്രദീപ്കുമാർ അറിയിച്ചു.