ഇടമുറി: ഇടമുറി ഗവ.ഹയർ സ്‌കൂളിലെ പി.ടി.എ. പൊതുയോഗം നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എസ്.എൽ ബിവിൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.എസ്.എം.സി ചെയർമാൻ എം.വി പ്രസന്നകുമാർ,പ്രഥമാദ്ധ്യാപകൻ കെ മോഹൻദാസ്,അദ്യാപകരായ കെ.കെ ശശീന്ദ്രൻ,ആർ പ്രസാദ്,കെ രാജേഷ് കുമാർ,സി.ജി ഉമേഷ്,വി.ജി ബിന്ദു,രാജശ്രീ എന്നിവർ പ്രസംഗിച്ചു. പുതിയ പി.ടി.എ ഭാരവാഹികളായി എം.വി പ്രസന്നകുമാർ (പ്രസിഡന്റ് ),സൗമ്യ സുകുമാരൻ (വൈസ് പ്രസിഡന്റ് ), ടി.ടി രതീഷ് (എസ്.എം.സി ചെയർമാൻ), രജനി തങ്കപ്പൻ(എസ്.എം.സി വൈസ് ചെയർപേഴ്സൺ),പി.എം ഇന്ദു (എം.പി.ടി.എ പ്രസിഡന്റ്), രമാബിനു (എം.പി.ടി.എ എവൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.