ccvf
ഗോപാലൻ

പറക്കോട് :ചായക്കടയിലൂടെ നാട്ടുനൻമയുടെ തുടിപ്പായി മാറിയ ഗോപാലൻകൊച്ചാട്ടൻ ഇനി ഒാർമ്മ. പറക്കോട് അറുകാലിക്കൽ പടിഞ്ഞാറ് കോയിക്കലേത്ത് ഗുരുകൃപയിൽ ഗോപാലന്റെ നിര്യാണം നാടിന്റെ നൊമ്പരമായി. പറക്കോട് വലിയ പള്ളിക്ക് താഴെ പാലത്തിനോട് ചേർന്നായിരുന്നു അദ്ദേഹത്തിന്റെ ചായക്കട. ഇൗ കട പുതിയ തലമുറയെ പോലും എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ മരണശേഷം പലരും സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ .കൊച്ചാട്ടന്റെ ചായക്കട എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവിടെ തലമുറ ഭേദമില്ലാതെ നാട്ടുകാർ എത്തിയിരുന്നു. .സ്വന്തം വീട്ടിൽ നിന്ന് അരച്ചും പൊടിച്ചും കൊണ്ടുവരുന്ന അരിപ്പൊടിയും മാവും ഉപയോഗിച്ചാണ് ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കിയിരുന്നത്. സ്നേഹസമ്പന്നനായ അദ്ദേഹത്തെക്കുറിച്ച് പറയാൻ നാട്ടുകാർക്ക് ഏറെയുണ്ട്. പുട്ടും പയറും പപ്പടവും അപ്പവും മുട്ടക്കറിയും ദോശയും ചമ്മന്തിയുമായി രുചിയുടെ ഒാർമ്മകൾ പലതുണ്ട് അവർക്ക്. അറുകാലിക്കലിലെ ഗ്രാമീണ കർഷകരിൽ നിന്ന് വാങ്ങിയിരുന്ന നാടൻ കുലകളും പാളയൻ തോടനും ചെങ്കദളിയുമൊക്കെ ചായക്കടയിൽ ഇടംപിടിച്ചിരുന്നു .ഒരിക്കൽ പോലും സമീപത്തുള്ള തോട്ടിലേക്ക് ചായക്കട മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്നില്ല. എസ് എൻ ഡി പി യോഗം യൂത്ത്‌മൂവ്‌മെന്റ് യൂണിയൻ മുൻ ഭാരവാഹിയും 3294 നമ്പർ ശാഖാ യോഗം യൂണിയൻ അംഗവുമായ ജി രമേശിന്റെ പിതാവ് കൂടിയാണ് ഗോപാലൻ .