ഇലന്തൂർ: ബ്ലോക്ക്പഞ്ചായത്തിൽ പി.എം.എ.വൈ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറ്റം പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സാം പി തോമസ് അദ്ധ്യക്ഷനായി. ഓമല്ലൂർ, മല്ലപ്പുഴശേരി, ചെറുകോൽ ഗ്രാമപഞ്ചായത്തുകളിൽ നിർമ്മാണം പൂർത്തികരിച്ച വീടുകളുടെ താക്കോൽ കൈമാറ്റമാണ് നടന്നത്. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആർ അനീഷ, അംഗങ്ങളായ ജിജി ചെറിയാൻ മാത്യു, പി വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, ജോയിന്റ് ബി.ഡി.ഒ ജി ശ്രീകല, ഹൗസിംഗ് ഓഫീസർ ആശ ജി ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.