27-kaaliyankal-family
കാളികാവ് കാളിയാങ്കൽ മഹാകുടുംബ യോഗത്തിന്റെ നിർവ്വാഹക സമിതി യോഗം റവഡോ. ഇഗ്‌നേഷ്യസ് തങ്ങളത്തിൽ ഉദ്ഘാടനം ചെയ്യുന്നു. എബ്രഹാം വർഗീസ്, ഷാജു മാത്യു, ഫാ. പി.ജി. മാത്യൂസ്, റോയി എബ്രഹാം മാമ്മൻ, റവ. റെജി കെ. ചെറിയാൻ, സാമുവൽ പ്രക്കാനം എന്നിവർ മുൻനിരയിൽ.

പത്തനംതിട്ട : കാളികാവ് കാളിയാങ്കൽ മഹാകുടുംബ യോഗത്തിന്റെ അഡ്‌ഹോക് നിർവാഹക സമിതി യോഗം പ്രസിഡന്റ് റവ.ഡോ . ഇഗ്‌നേഷ്യസ് തങ്ങളത്തിൽ ഒ ഐ സി ഉദ്ഘാടനം ചെയ്തു. ഉപരക്ഷാധികാരി ഫാ. പി.ജി. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ. റെജി കെ. ചെറിയാൻ ജനറൽ സെക്രട്ടറി റോയി എബ്രഹാം മാമ്മൻ , സെക്രട്ടറിമാരായ ഷാജു മാത്യു , സാമുവേൽ പ്രക്കാനം , രഞ്ജിത് സി. ബേബി , ട്രഷറർ മോനി തോമസ് , എബ്രഹാം വർഗീസ്, വി.സി. അലക്‌സ് ചാക്കോ, ക്യാപ്റ്റൻ എം.ജെ. മാത്തുക്കുട്ടി, കുഞ്ഞമ്മ മാത്യു, സുനിത രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു.