റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി ഗ്രാമപഞ്ചായത്തിന് മുന്നിൽ സ്ഥാപിച്ച കൈവരികൾ തകർന്നത് പുനസ്ഥാപിച്ചു. കൈവരിയുടെ മൂന്ന് തൂണുകൾ ഇളകി വീണ് വേലി ചരിഞ്ഞ നിലയിലായത് കാൽനട യാത്രികർക്ക് തടസം സൃഷ്ടിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി പി. എ.മുഹമ്മദ് റിയാസിന്റെ നിർദേശാടിസ്ഥാനത്തിലാണ് അടിയന്തര അറ്റകുറ്റപ്പണി നടത്തിയത്. കെ.എസ്ടി.പിയാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകിയത്. ഇരുമ്പ് പൈപ്പുകൾ വെൽഡ് ചെയ്തും ചുവട് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചുമാണ് പുനഃസ്ഥാപിച്ചത്.