കോന്നി: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൂടൽ പബ്ലിക് ലൈബ്രറിക്ക് മുറിഞ്ഞകല്ലിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കെ.യു ജനിഷ്കുമാർ എം.എൽ.എ ശിലാസ്ഥാപനം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനിൽ എന്നിവർ പങ്കെടുത്തു.