കോന്നി: മദ്യപിച്ച് രോഗിയുമായി കോന്നി മെഡിക്കൽ കോളേജിൽ എത്തിയ ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു . മലയാലപ്പുഴ സ്വദേശി ലിജിൻ മോനാണ് മലയാലപ്പുഴയിൽ നിന്നുള്ള രോഗിയുമായി ആംബുലൻസിൽ കോന്നി മെഡിക്കൽ കോളേജിൽ എത്തിയത്. ഇയാൾ മദ്യപിച്ചിരുന്നതായി സംശയം തോന്നിയ ആശുപത്രി ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി കേസെടത്തു.