പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് നാലാം വാർഡിൽ പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ എം.കെ. മനോജ്, കൃഷി ഓഫീസർ ആരതി ജയകുമാർ, കൃഷി അസി. ഓഫീസർമാരായ സരസ്വതി, അജേഷ് തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് ഇവിടെ കൃഷി ഇറക്കിയത്. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.