28-sndp-kozhen
എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ വനിതാസംഘവും തൊഴിലധിഷ്ഠിത (തയ്യൽ ബ്യൂട്ടിഷ്യൻ) കോഴ്‌സ് വിദ്യാർത്ഥികളും ചേർന്ന് നടത്തിയ സംയുക്ത ഓണാഘോഷം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉത്ഘാടനം ചെയ്തപ്പോൾ

കോഴഞ്ചേരി: എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ വനിതാസംഘവും തൊഴിലധിഷ്ഠിത (തയ്യൽ ബ്യൂട്ടിഷ്യൻ) കോഴ്‌സ് വിദ്യാർത്ഥികളും ചേർന്ന് നടത്തിയ സംയുക്ത ഓണാഘോഷം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു . വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, കോഴഞ്ചേരി ടൗൺ ശാഖായോഗം സെക്രട്ടറി എൻ. എൻ. പ്രസാദ്, ഇലന്തൂർ ശാഖാ യുണിയൻ കമ്മിറ്റിയംഗം രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. . വനിതാ സംഘം യൂണിയൻ സെകട്ടറി ബാംബി രവിന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനിലാ പ്രസാദ് നന്ദിയും പറഞ്ഞു. അത്തപ്പൂക്കളം, വടംവലി, ഗാനാലാപനം, പ്രസംഗം, കൈകൊട്ടിക്കളി തിരുവാതിര, വൺ മാൻ ഷോ,ഉൾപ്പെടെയുള്ള മത്സരങ്ങളും ഓണസദ്യയും നടന്നു.