കോന്നി: കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ആദ്യ വില്പന നടത്തി. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കൺസ്യുമർഫെഡ് എക്‌സിക്യൂട്ടീവ് അംഗം ജി.അജയൻ. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, കോന്നി ബ്ലോക്ക് പഞ്ചാേയത്തംഗം നീതു ചാർളി, ഗ്രാമപഞ്ചായത്തംഗം എം.വി.സുധാകരൻ, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ എസ്.ബിന്ദു, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ടി.ഡി ജയശ്രീ, സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്‌സൺ എം.ജി.പ്രമീള, സഹകരണസംഘം കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാർ ബി.അനിൽകുമാർ, വള്ളിക്കോട് എസ്.സി.ബി പ്രസിഡന്റ് പി.ആർ.രാജൻ, ബാങ്ക് ഭരണസമിതിഅംഗങ്ങൾ, സെക്രട്ടറി, തുടങ്ങിയവർ പങ്കെടുത്തു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ജില്ലയിലെ 107 കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. സബ്‌സിഡി സാധനങ്ങളും ഇതര അവശ്യ വസ്തുക്കളും ഉൾപ്പെടുന്ന 1390 രൂപയുടെ ഭക്ഷ്യക്കിറ്റ് കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളിലെ വിതരണകേന്ദ്രത്തിൽ ലഭ്യമാണ്.