28-chenneerkara-consumer
ചെന്നീർക്കര സർവ്വീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡിന്റെ സഹായത്താൽ ആരംഭിച്ച ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എസ്സ് മണിലാൽ നിർവ്വഹിക്കുന്നു

ചെന്നീർക്കര സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡിന്റെ സഹായത്തോടെ ഓണം സഹകരണ വിപണി ആരംഭിച്ചു.
പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ 2350 രൂപ വിലവരുന്ന 25 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് 1699 രൂപയ്ക്ക് ബാങ്കിന്റെ മുറിപ്പാറയിലും ഊന്നുകല്ലിലുമുള്ള നീതി സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്യും. വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എസ്. മണിലാൽ നിർവഹിച്ചു. സെക്രട്ടറി ജി.ബിജു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഭാസുരാദേവി, മഞ്ജുഷ, അമൽ സോമൻ, ജീവനക്കാരായ ഉല്ലാസ്, രാജപ്പൻ,അഭിലാഷ് റ്റി.കെ, ബിജു ജോർജ്ജ്, അഞ്ജലി എന്നിവർ സംസാരിച്ചു.