പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് സെപ്തംബർ 18 ന് നടക്കുന്ന എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട, പന്തളം യൂണിയനുകളുടെ ശാഖാ നേതൃസംഗമം വിജയിപ്പിക്കാൻ വനിതാസംഘം, മൈക്രോ ഫിനാൻസ് ഗ്രൂപ്പ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ .പത്മകുമാർ പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ചേർന്ന വനിതാ സംഘം, മൈക്രോ ഫിനാൻസ് ഗ്രൂപ്പ് അംഗങ്ങളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി .അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി .സോമനാഥൻ, പി .കെ. പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ .ആർ. സലീലനാഥ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അഡ്വ: രജിത ഹരി, ട്രഷറർ ഗീതാ സദാശിവൻ, കേന്ദ്രസമിതി അംഗം സ്മിത മനോജ് എന്നിവർ സംസാരിച്ചു.