ചെങ്ങന്നൂർ : ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്റെയും പുലിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതാ ശാക്തീകരണം, ബാലസൗഹൃദ പഞ്ചായത്ത് ഉൾപ്പെടെ നിരവധി മേഖലകളിൽ മാതൃകാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പുലിയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും കേരള ഫോക്ക്ലോർ അക്കാദമിയും ചേർന്നൊരുക്കുന്ന സമന്വയം 29ന് പുലിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ടിൽ തുടക്കം ആകുന്നു. ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങൾക്കും, കലകൾക്കും കൂടുതൽ പ്രചാരം നൽകുന്നതിനുമായി നടത്തപ്പെടുന്ന മേളയിൽ ഗോത്ര മേഖല മുതൽ തീരദേശം വരെയുള്ള കേരളത്തിന്റെ തനതു രുചി വൈവിദ്ധ്യങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറുന്നു മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, സാഹിത്യകാരന്മാർ, സിനിമാതാരങ്ങൾ, തുടങ്ങിയവർ പങ്കെടുക്കും.