നീരേറ്റുപുറം : നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ജലമേളയുടെ മുന്നോടിയായുള്ള പതാക ഉയർത്തൽ ആന്റോ ആന്റണി എം.പി നിർവഹിച്ചു. കേരളത്തിലെ പ്രധാന ജലമേളകളുടെ ഒരു ഏകീകരണം ഉണ്ടാകണമെന്നും ജലമേളകൾ കുട്ടനാടിന്റെ പൈതൃകമാണെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. ജലോത്സവ സമിതി ചെയർമാൻ റെജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റെജി ചെറിയാൻ, ആനന്ദൻ നമ്പൂതിരി പട്ടമന, ഫാ.ജോഷ്യാ ജോൺ , പി.കെ വേണുഗോപാൽ, ജിൻസി ജോളി, അനു സി.കെ, പ്രകാശ് പനവേലി, വറുഗീസ് മാമ്മൻ, ഗ്രേയിസി അലക്സാണ്ടർ, സൂസമ്മ പൗലോസ്, ട്രഷാർ ജഗൻ തോമസ്,പി.ടി പ്രകാശ്, അനിൽ വെറ്റിലക്കണ്ടം, ബോസ് പാട്ടത്തിൽ, എ.വി കുര്യൻ, ഈ കെ തങ്കപ്പൻ എം ബി.നൈനാൻ , രാജേഷ് നീരേറ്റുപുറം . കെ കെ രാജു , വറുഗീസ് കോലത്തുപറമ്പിൽ,സാനു കല്ലുപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.