തിരുവല്ല : തിരുവല്ല നഗരസഭയിലെ കിഴക്കൻമുത്തൂർ - കണ്ണോത്തടവ് റോഡിൽ പ്രൈമറി സ്കൂളിനു സമീപത്തെ തടി ശേഖരണം അപകടഭീഷണി ഉയർത്തുന്നതായി പരാതി. റോഡിന്റെ വശങ്ങളിൽ കച്ചവടക്കാർ ശേഖരിക്കുന്ന തടികൾ കൊണ്ടിരുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. രാത്രി കാലങ്ങളിൽ തടികൾ കിടക്കുന്നതു കാണാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്. കച്ചവടക്കാർ പലരും തടി വാങ്ങി വെട്ടിയിട്ടശേഷം റോഡിന്റെ വശങ്ങളിൽ ഇടുകയാണ് പതിവ്. ഇതു മാസങ്ങൾ കഴിഞ്ഞാലും മാറ്റാറില്ല. ഇത് കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാണ്. ഇവ നീക്കം ചെയ്യാൻ കച്ചവടക്കാർ തയാറാകുന്നില്ല. നഗരസഭ ഇടപെട്ട് പ്രൈമറി സ്കൂളിനു സമീപത്തെ തടി ശേഖരണം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.