പത്തനംതിട്ട: പത്തനംതിട്ട സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ കളിസ്ഥലത്ത് കുടുംബശ്രീ കഫേ തുറന്നത് പ്രതിഷേധത്തിന്ഇടയാക്കി.

ഇന്നലെ രാവിലെയാണ് നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ കഫേ ഉദ്ഘാടനം ചെയ്തത്. യു.പി ക്ലാസ് മുറിയോടു ചേർന്ന ഭാഗത്താണ് കട തുറന്നത്.

ഇൗ സ്ഥലത്തെ സംബന്ധിച്ച തർക്കം വാക്കേറ്റത്തിനു കാരണമായി. കുട്ടികൾക്ക് അസൗകര്യമുളവാക്കിയുള്ള സെന്റർ ആവശ്യമില്ലെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തി. തുടർന്ന് കളക്ടറുമായി വിഷയം സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സ്ഥലത്തേക്ക് കഫേ മാറ്റി സ്ഥാപിക്കാൻ നിർദ്ദേശിച്ചു.