പത്തനംതിട്ട : വിചാർവിഭാഗ് ജില്ലാ നേത്യസമ്മേളനം കെ.പി.സി.സി വിചാർവിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ. റോയ്സ് മല്ലശേരി ഉദ്ഘാടനം ചെയ്തു . ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഷിജു സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സുരേഷ് മാത്യു ജോർജ്, സാം സി. കോശി, വർഗീസ് പൂവൻപാറ, മനോജ് ഡേവിഡ് കോശി ഷിനു അലക്സ് എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും മീഡിയ സെൽ കൺവീനറുമായി നിയമതിനായ ഷിജു സ്‌കറിയായെ യോഗം അനുമോദിച്ചു.