vvvv
ഏറത്ത് സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൈത്താങ്ങ് പദ്ധതി ഡെപ്യൂട്ടി സ്പീക്കർ ഉത്ഘാടനം ചെയ്യുന്നു

അടൂർ : ഏറത്ത് സർവീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഓണം ആഘോഷിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക 15000 രൂപ വീതം പരസ്പര ജാമ്യത്തിൽ വായ്പനൽകുന്ന പദ്ധതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജെ.ശൈലേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം റ്റി.ഡി.ബൈജു, വി.കുട്ടപ്പൻ അസി.രജിസ്ടാർ അനിൽ.കെ , രാജേഷ് മണക്കാല, ടി.ഡി.സജി, കെ.മോഹനൻ, അജിത് ചൂരക്കോട്, നിമേഷ് രാജ്, ഡോ.മഹേഷ് ,സുജാ ബാബു, സ്വപ്ന സതീശൻ, ഷേർളിയോഹന്നാൻ, അജിത ശിവൻകുട്ടി, ബാങ്ക് സെക്രട്ടറി പി.ഗീതാകുമാരി എന്നിവർ സംസാരിച്ചു.