കോന്നി : മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോന്നി ചിറ്റൂർ പുന്നമൂട് ഉന്നതിയിൽ വച്ച് ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെപിസിസി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ ഉത്തമൻ, അഡ്വ. സി.വി ശാന്തകുമാർ, റോജി എബ്രഹാം, ശ്യാം. എസ്. കോന്നി, ജയപ്രകാശ് കോന്നി, പ്രിയ എസ്. തമ്പി, സി.കെ.ലാലു, രാമചന്ദ്രൻ, അജി മണ്ണിൽ, ഭാസ്കരൻ, സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.