29-thottakkonam-spc
പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം : തോട്ടക്കോണം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ അവധിക്കാല ഓണം ക്യാമ്പ് ' ശ്രാവണം 2025 തുടങ്ങി. പന്തളം എസ്.ഐ അനീഷ് ഏബ്രഹാം പതാക ഉയർത്തി. നഗരസഭ കൗൺസിലർ കെ.ആർ വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ഗാർഡിയൻ എസ്.പി സി പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷനായിരുന്നു. പന്തളം എസ്.ഐ അനീഷ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പ്രൻസിപ്പൽ എൻ.ഗിരിജ , പി.ടി.എ പ്രസിഡന്റ് ടി.എം പ്രമോദ് കുമാർ, എസ്.എം.സി ചെയർമാൻ കെ. എച്ച് ഷിജു എന്നിവർ സംസാരിച്ചു . അജി വർഗീസ് ക്ളാസെടുത്തു. സി.പി.ഒ മാരായ സി.ആർ.ഗീത ,എ. മോത്തിമോൾ എ.ഡി.ഐ അൻസാജു എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.