വെണ്ണിക്കുളം: മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് അനുസ്മരണ സമ്മേളനം പ്ലാനിംഗ് ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രവാസി സംസ്‌കൃതി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സ്‌കൂളിൽ ആരംഭിച്ച മഹാകവി വെണ്ണിക്കുളം സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു നിർവഹിച്ചു. ഡോ. ജോസ് പാറക്കടവിൽ ഗ്രാമപഞ്ചായത്ത് അംഗം സാബു ബഹനാൻ , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, വിനോദ് തെള്ളിയൂർ, റവ. ഫാ. ബിനോജ് തോമസ്, അനീഷ് ജി, പ്രധാന അദ്ധ്യാപിക സോമി വർഗീസ്, രേഷ്മ എൽസാ റെജി, എന്നിവർ പ്രസംഗിച്ചു.