ചെങ്ങന്നൂർ: മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയിലെ വെൺമണി സെ ന്റ് മേരീസ് ഓർത്തോഡോക്‌സ് തീർത്ഥാടന ഇടവകയുടെ വലിയ പെരുന്നാളും തിരുവചന ശുശ്രൂഷയും, എട്ടുനോമ്പാചരണവും സെപ്റ്റംബർ 01 മുതൽ 08 വരെ നടക്കും. പെരുന്നാൾ ചടങ്ങുകൾക്ക് ഡോ.ജോസഫ് മാർ ദിവന്നാസ്യയോസ് മെത്രാപ്പൊലീത്ത്, ഏബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പൊലീത്ത, ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത, ഡോ.അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പൊലീത്ത എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. പള്ളിപ്പെരുന്നാളിന്റെ യോഗത്തിൽ ഇടവക വികാരി ഫാ.ജാൾസൺ പി.ജോർജ്, ട്രസ്റ്റി എ.ജി യോഹന്നാൻ, സെക്രട്ടറി എ.എസ് ജോർജ് കുട്ടി, പെരുന്നാൾ കൺവീനർ വി.ജി.സണ്ണി, പബ്ലിസിറ്റി കൺവീനർ സജു ജോൺ എന്നിവർ പങ്കെടുത്തു.