dddd
സാധുജനവിമോചനസംയുക്തവേദി ചെങ്ങറ സമരഭൂമിയിൽ നടത്തിയ അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്ന്

പത്തനംതിട്ട : സാധുജനവിമോചനസംയുക്തവേദി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങറ സമരഭൂമിയിലും പത്തനംതിട്ട അംബേദ്ക്കർ ഭവനിലുമായ് അയ്യങ്കാളിയുടെ 162-ാം മത് ജന്മദിനം ആഘോഷിച്ചു. സാധുജനവിമോചന സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് കെ.എസ് ഗോപിയുടെ അദ്ധ്യക്ഷതയിൽ ചെങ്ങറ ഭൂസമര സഹായ സമതികൺവീനർ എസ് .രാജീവൻ ഉദ്ഘാടനം ചെയ്തു. ബിനുബേബി,പി.കെ.ഭഗത്,സുരേഷ്കല്ലേലി, അജി കറ്റാനം,ഡി.രാജേന്ദ്രൻ, പ്രവിത പി, സ്നേഹ എന്നിവർ സംസാരിച്ചു. തുടർന്ന് സമരഭൂമിയിലെ ചുറ്റുമതിലിൻ്റെ പനർനിർമ്മാണം എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു.