അങ്ങാടിക്കൽ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അങ്ങാടിക്കൽ യൂണിറ്റ് കൺവെൻഷൻ 30ന് എസ്.എൻ.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പ്രസിഡന്റ് പി.സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ബ്ലോക്ക് സെക്രട്ടറി ആർ.ബാലചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സി.പി.ഹരിശ്ചന്ദ്രൻപിള്ള, എൻ.വിശ്വംഭരൻ, കെ.ജി.രാജൻ, കെ.ശാന്തമ്മ, എസ്.അജയകുമാർ, റ്റി.സൗദാമിനി, രാജൻ ഡി.ബോസ്, എം.ആർ.എസ് ഉണ്ണിത്താൻ, വി.എൽ.ഉദയഭാനു, പി.ആർ.സ്‌നേഹലത എന്നിവർ സംസാരിക്കും.