കോന്നി: എസ്.എൻ.ഡി.പിയോഗം മേടപ്പാറ, തണ്ണിത്തോട് ശാഖകളുടെ നേതൃത്വത്തിൽ സംയുക്ത ശ്രീനാരായണ ജയന്തി ആഘോഷം സെപ്റ്റംബർ 7ന് നടക്കും. മേടപ്പാറ ശാഖാ ഗുരുക്ഷേത്രത്തിൽ രാവിലെ 5 ന് പ്രഭാതഭേരി, 6 ന് ഗുരുപൂജ, 7 ന് ശാന്തി ഹവനം, 8 ന് സമൂഹ പ്രാർത്ഥന, 11ന് സർവൈശ്വര്യപൂജ, 2 ന് അന്നദാനം. 2 ന് മേടപ്പാറ ഗുരുക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗവ: ആശുപത്രി ജംഗ്ഷനിൽ എത്തിച്ചേരും. തണ്ണിത്തോട് ശാഖയുടെ ഘോഷയാത്ര 1ന് മേക്കണ്ണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു തണ്ണിത്തോട് ശാഖ ഓഫീസിൽ എത്തി കൂത്താടിമൺ വഴി ഗവ.ആശുപത്രി ജംഗ്ഷനിൽ എത്തും. തുടർന്ന് 3 ന് ആരംഭിക്കുന്ന സംയുക്ത ജയന്തി ഘോഷയാത്ര സെൻട്രൽ ജംഗ്ഷൻ വഴി തണ്ണിത്തോട് മൂഴി ഗുരുമന്ദിര അങ്കണത്തിൽ സമാപിക്കും.