ചെങ്ങന്നൂർ: നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്ന് ഹരിതകർമ്മസേന അര ടൺ ഇ മാലിന്യങ്ങൾ ശേഖരിച്ചു. രണ്ടു ദിവസങ്ങളായി 27 വാർഡുകളിലെ ഓരോ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ നേരിട്ട് എത്തിച്ചത് 521 കിലോ ഇമാലിന്യങ്ങളാണ്. ആദ്യദിവസം 157 കിലോയും രണ്ടാം ദിവസം 364 കിലോയും ഇ മാലിന്യങ്ങളാണ് ഹരിതകർമ്മസേന ശേഖരിച്ചത്. ഇ മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് നൽകാൻ കഴിയാത്തവർക്കായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനു മുമ്പായി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നഗരസഭ ഓഫീസ് പരിസരത്ത് പൊതുജനങ്ങളിൽ നിന്ന് ഇമാലിന്യങ്ങൾ ശേഖരിക്കുമെന്നും ഹരിത കർമ്മസേനയുടെ ചുമതലയുള്ള സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ അറിയിച്ചു. സമാന രീതിയിൽ നഗരസഭയിൽ ഇമാലിന്യങ്ങൾക്കു പുറമേ കുപ്പി , കുപ്പിച്ചില്ല്,റബ്ബർ, ലതർ, തുണി തുടങ്ങിയവയും ശേഖരിക്കും.