school-
മാത്തൻ മാപ്പിള മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടത്തിയ ഓണാഘോഷവും അധ്യാപകൻറെ യാത്രയയപ്പും സ്കൂൾ ചെയർമാൻ റെജി താഴമൺ ഉദ്ഘാടനം ചെയ്യുന്നു

തീയാടിക്കൽ: മാത്തൻ മാപ്പിള മെമ്മോറിയൽ പബ്ലിക് സ്കൂളിൽ ഓണാഘോഷവും അദ്ധ്യാപകന് യാത്രയയപ്പും നൽകി. സ്കൂൾ ചെയർമാൻ റെജി താഴമൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എലിസബത്ത് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. 30 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപകൻ പി.എൻ. ഫിലിപ്പിന് റെജി താഴമൺ മെമന്റോ നൽകി ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് ഫാ.ഷെറിൻ കുറ്റിക്കണ്ടത്തിൽ, പ്രിൻസിപ്പൽ മേഴ്‌സി ജെയിംസ്, ജോർജ് വർഗീസ്, ജോൺ തോമസ്, ലതാ ജേക്കബ്, തമ്പി പാലക്കാമണ്ണിൽ, തനുജ ടീച്ചർ എന്നിവർ ഓണാശംസകളും പി.എൻ. ഫിലിപ്പിന് യാത്രാമംഗളങ്ങളും നേർന്നു. തുടർന്ന്, പി.എൻ. ഫിലിപ്പ് മറുപടി പ്രസംഗം നടത്തി.വിവിധ കലാപരിപാടികൾക്ക് പുറമെ വിദ്യാർത്ഥികൾ അത്തപ്പൂക്കളം ഒരുക്കുകയും, മാവേലി, വാമനൻ എന്നിവരുടെ വേഷമിടുകയും വള്ളപ്പാട്ടുകൾ ആലപിക്കുകയും ചെയ്തു.