കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഓണാഘോഷം സ്കൂൾ മാനേജർ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എൻ.വിക്രമൻ, സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, ഡയറക്ടർ ബോർഡ് അംഗം കെ.ആർ സലീലനാഥ്, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, വൈസ് പ്രിൻസിപ്പൽ ദിവ്യ സദാശിവൻ, സ്റ്റാഫ് സെക്രട്ടറി രമ്യ ശശി, അദ്ധ്യാപകരായ ബിന്ദു. പി, ബിജിമോൾ. വി, അജി പോൾ, ദിനേശ് പി, ശാന്തിനി. വി.എസ്, എസ്എൻഡിപി യോഗം പ്രമാടം ശാഖാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.