road-
തോട്ടമണ്ണിലെ അപകട വളവിൽ ഡീസൽ വീണപ്പോൾ

റാന്നി: തോട്ടമണ്ണിലെ അപകട വളവിൽ ഡീസലിൽ തെന്നി വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെട്ടു.പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമൺ ക്ഷേത്രത്തിന് സമീപമുള്ള കൊടുംവളവിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. തുടർന്ന് അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ റോഡിൽ മരപ്പൊടി വിതറി അപകട സാദ്ധ്യത പരിഹരിച്ചു.