aghosham
പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ടി.വി വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, ആർ.സനിൽകുമാരി, മാത്തൻ ജോസഫ്, ശാന്തമ്മ ആർ.നായർ, സുഭദ്ര രാജൻ, ശർമിള സുനിൽ, വൈസ് ചെയർപേഴ്സൺ സുജിത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരുന്നു.