കോന്നി: 10 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുവാപ്പുലം ഊട്ടുപാറ സ്വദേശി 18 കാരനാണ് അറസ്റ്റിലായത്. 28ന് വൈകിട്ട് 5ന് ഊട്ടുപാറ സെന്റ് തോമസ് പള്ളിക്ക് സമീപം റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. യുവാവിന്റെ കൈയിലിരുന്ന പ്ലാസ്റ്റിക് കവറിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് സംഘത്തെ കണ്ട് പരിഭ്രമിച്ച യുവാവ്, ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടിയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിൽ കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും കുമ്പഴയിലുള്ള ഒരാളാണ് ഏൽപ്പിച്ചതെന്നും പൊലീസിനോട് പറഞ്ഞു.