gurudevan

പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖയുടെയും പോഷക സംഘടനകളായ വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമാരി സംഗമം, ബാലജനയോഗം എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ഏഴിന് വിപുലമായി ആഘോഷിക്കും. രാവിലെ ആറിന് ഗുരുപൂജ, എട്ടിന് ഭാഗവതപാരായണം, വൈകിട്ട് മൂന്നിന് വാദ്യമേളങ്ങൾ, ഗുരുദേവ രഥം, മുത്തുക്കുടകൾ, മഞ്ഞക്കുടകൾ എന്നിവയുടെ അകമ്പടിയിൽ നൂറുകണക്കിന് പീതാംബര ധാരികൾ അണിനിരക്കുന്ന ഘോഷയാത്ര ശാഖാ അങ്കണത്തിൽ നിന്ന് ആരംഭിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പൂങ്കാവ് ജംഗ്ഷൻ വഴി ഗുരുമന്ദിരത്തിൽ സമാപിക്കും.