അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 -ാമത് ജന്മദിനവാർഷികം ആഘോഷിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷതവഹിച്ചു. എൻ.മുരളി കുടശ്ശനാട് അനുസ്മരണ പ്രഭാഷണം നടത്തി. ബിജു ജനാർദ്ദനൻ, സജി പൊടിയൻ, മുഹമ്മദ് ഖൈസ്, ബാലൻ, എസ്.താജുദീൻ, സെക്രട്ടറി എൻ.അൻവർഷ, ടി.പി.രാധാകൃഷ്ണൻ, എൽ.ഷിംന, എസ്.രമ്യ എന്നിവർ പ്രസംഗിച്ചു. വി.എസ്.വിദ്യയുടെ നേതൃത്വത്തിൽ പ്രശ്നോത്തരിയും നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിതാ റഷീദ് വിജയികൾക്ക് സമ്മാനവിതരണം നടത്തി.